കടുത്ത ദാരിദ്ര്യം; നവജാത ശിശുവിനെ മാതാപിതാക്കൾ 7,000 രൂപയ്ക്ക് വിറ്റു

ദശരത്പുർ ബ്ലോക്കിലെ ശിശു വികസന പ്രൊജക്ട് ഓഫീസർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വർ: ദാരിദ്ര്യം സഹിക്കാൻ കഴിയാതെ നവജാത ശിശുവിനെ വിൽക്കാൻ മാതാപിതാക്കളുടെ ശ്രമം. സുരേഷ് ദാസും ഇയാളുടെ ഭാര്യയും കുട്ടികളില്ലാത്ത ദമ്പതികൾക്കാണ് കുഞ്ഞിനെ 7,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് ഈ ശ്രമം തടഞ്ഞു. 

ഒഡിഷയിലെ ജാജ്പൂർ ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ദശരത്പുർ ബ്ലോക്കിലെ ശിശു വികസന പ്രൊജക്ട് ഓഫീസർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെയാണ് പൊലീസിന്റെ ഇടപെടൽ. 

വെള്ളിയാഴ്ച വൈകീട്ട് ചമ്പൈപാൽ ഗ്രാമത്തിൽ നിന്ന് പെൺ കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിക്ക് കൈമാറിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

എന്നാൽ മകളെ വിൽക്കാൻ ശ്രമിച്ചുവെന്ന കാര്യം മാതാപിതാക്കൾ നിഷേധിച്ചു. തങ്ങൾ കടുത്ത ദാരിദ്ര്യമാണ് അനുഭവിക്കുന്നത്. തങ്ങൾക്ക് മറ്റ് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്. നവജാത ശിശുവിനെ ബന്ധുവിലൊരാൾക്ക് വളർത്താൻ കൊടുക്കുക മാത്രമാണ് ചെയ്തതെന്നു മാതാപിതാക്കൾ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com