കോണ്‍ഗ്രസ് ഇപ്പോള്‍ കടലാസില്‍ മാത്രം, വോട്ടു പാഴാക്കരുത്': കെജരിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപിയെ വിട്ട് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപിയെ വിട്ട് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍. കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയാണ് എഎപിയെന്നും കോണ്‍ഗ്രസിനു വോട്ടു ചെയ്ത് സമ്മതിദാനാവകാശം പാഴാക്കരുതെന്നും കെജരിവാള്‍ പറഞ്ഞു.

ബിജെപിയുടെ ഭരണത്തില്‍ എതിര്‍പ്പുള്ളവരുടെ വോട്ടു നേടി ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് കെജരിവാള്‍ പറഞ്ഞു. ബിജെപിയോട് എതിര്‍പ്പുണ്ടെങ്കിലും ജനങ്ങള്‍ക്കു കോണ്‍ഗ്രസിനു വോട്ടു ചെയ്യാന്‍ താത്പര്യമില്ലെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കടലാസില്‍ മാത്രമാണുള്ളത്. ആംആദ്മി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം കോണ്‍ഗ്രസിനേക്കാള്‍ വലുതാണ്. കുറഞ്ഞ കാലം കൊണ്ട് ലക്ഷങ്ങളാണ് എഎപിയില്‍ എത്തിയതെന്ന് കെജരിവാള്‍ അവകാശപ്പെട്ടു.

ഡല്‍ഹിയിലെ ഭരണത്തിന്റെ മികവുകള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ എഎപി നേതാക്കളോട് കെജരിവാള്‍ ആഹ്വാനം ചെയ്തു. അടുത്തിടെ ഗുജറാത്തില്‍നിന്നുള്ള ബിജെപി സംഘം ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം പഠിച്ച സംഘത്തിന് ഒരു കുറവും കണ്ടെത്താനായില്ല- കെജരിവാള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com