മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ മരുന്നുകട ഉടമയെ അക്രമികള്‍ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി ഉമേഷ് കോല്‍ഹെയെ ബൈക്കിലെത്തിയ രണ്ടു അക്രമികള്‍ വളഞ്ഞിട്ട് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജൂണ്‍ 21ലെ ദൃശ്യത്തില്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ ഉമേഷ് കോഹലെ തളര്‍ന്നു വീഴുന്നത് വ്യക്തമാണ്. ബൈക്കിലെത്തിയ അക്രമികള്‍ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ ദിവസവും ഉമേഷ് കോഹലെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. നേരത്തെ കട അടച്ച് വീട്ടില്‍ പോയതിനാലാണ് അന്ന് ഉമേഷ് കോഹലെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് സംഭവത്തില്‍ യുഎപിഎ വകുപ്പ് ചേര്‍ത്ത് കേസെടുത്ത് എന്‍ഐഎ അന്വേഷണം തുടങ്ങിയത്.കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അമരാവതിയില്‍ നടന്നത് ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.
ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകള്‍ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോല്‍ഹെ (54) വാട്സാപ്പില്‍ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രകോപനമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates