'തമാശ കാര്യമായി', മുള്ളന്‍ പന്നിയെ ചുമ്മാ തോണ്ടി; കുരങ്ങന് സംഭവിച്ചത് - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 04:35 PM  |  

Last Updated: 05th July 2022 04:35 PM  |   A+A-   |  

MONKEY

കുരങ്ങനെ ഓടിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്ന മുള്ളന്‍പന്നിയുടെ ദൃശ്യം

 

ന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാര്‍ വര്‍ധിച്ചുവരികയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. 

മൃഗശാലയിലെ കുരങ്ങനും മുള്ളന്‍പന്നിയുമാണ് ദൃശ്യത്തിലുള്ളത്. കൗതുകം തോന്നിയാല്‍ എന്തു സാധനവും അടുത്തുചെന്നു സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വഭാവം കുരങ്ങനുണ്ട്. കുരങ്ങന്റെ ഈ കൗതുകം അബദ്ധത്തില്‍ കലാശിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് രസകരമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു മുള്ളന്‍ പന്നിയുടെ സമീപത്തേക്കാണ് കുരങ്ങനെത്തിയത്. അല്‍പം അകലെയിരുന്ന് നിരീക്ഷിച്ച കുരങ്ങന്‍ മുള്ളന്‍പന്നിയെ കൈനീട്ടി തൊടാന്‍ ശ്രമിച്ചതാണ് വിനയായത്. കുരങ്ങന്‍ ആക്രമിക്കാനെത്തിയതാണ് എന്ന് കരുതിയ മുള്ളന്‍പന്നി കനത്ത പ്രത്യാക്രമണമാണ് നടത്തിയത്. 

 

വിടാതെ പിന്തുടര്‍ന്ന മുള്ളന്‍പന്നിയുടെ അരികില്‍ നിന്ന് തലനാരിഴയ്ക്കാണ് കുരങ്ങന്‍ രക്ഷപ്പെട്ടത്.  ചെടിയുടെ ശിഖരത്തില്‍ കയറിയാണ് ആക്രമണത്തില്‍ നിന്നും കുരങ്ങന്‍ രക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പാമ്പ് 'ഇഴഞ്ഞുകയറി'; വൈദ്യുതിയില്ലാതെ വലഞ്ഞ് പതിനായിരം വീടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ