മതവികാരം വ്രണപ്പെടുത്തി; സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തു

കാളിദേവിയെ അപമാനിച്ചു​ എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്
ലീന മണിമേഖല/ ട്വിറ്റര്‍ ചിത്രം
ലീന മണിമേഖല/ ട്വിറ്റര്‍ ചിത്രം

ലഖ്‌നൗ: ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തി, സമാധാനാന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ലീന മണിമേഖലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്ററിൽ കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ദൃശ്യമാണ് ചിത്രീകരിച്ചിട്ടുള്ളത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ കൊടിയും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

കാളിദേവിയെ അപമാനിച്ചു​ എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷൻ അജയ് ഗൗതം ഡൽഹി പൊലീസിനും ആ​ഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. ലീന മണിമേഖലയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ടൊറന്റോയിലെ തെരുവിൽ സായാഹ്നത്തിൽ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. കാനഡയിലെ ടൊറന്റോയിൽ താമസമാക്കിയ ലീന അവിടത്തെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com