പ്രതിദിന കോവിഡ് കേസുകള്‍ 19,000ലേക്ക്; ടിപിആര്‍ നാലിന് മുകളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 09:52 AM  |  

Last Updated: 08th July 2022 09:52 AM  |   A+A-   |  

covid

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 19,000ലേക്ക് അടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 18,930 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്.

കഴിഞ്ഞ മണിക്കൂറുകളില്‍ 35 ലധികം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 1,19,457 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

നികുതി വെട്ടിപ്പ്; വരുമാനത്തിന്റെ 50 ശതമാനം ചൈനയിലേക്ക് മാറ്റി; വിവോയുടെ 465 കോടി കണ്ടുകെട്ടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ