മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്‌ന. ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്ന മുലായത്തിന്‍റെ ഭാര്യയാകുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഗുരുഗ്രാമം മേദാന്ത ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നാല് ദിവസമായി ഗുരുതര നിലയില്‍ തുടരുന്നതിനിടെയാണ് അന്ത്യം.

മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് സാധ്‌ന. ആദ്യ ഭാര്യയും അഖിലേഷ് യാദവിന്റെ മാതാവുമായ മാല്‍തി യാദവിന്റെ മരണത്തെ തുടര്‍ന്നാണ് സാധ്ന മുലായത്തിന്‍റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ യാദവ് മരുമകളുമാണ്.

സാധ്നയുടെ മരണത്തിൽ സമാജ് വാദി പാര്‍ട്ടി ‌ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. യുപി ഉപ മുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും അനുശോചനം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com