റോജി എം ജോണ്‍ എഐസിസി സെക്രട്ടറി; കര്‍ണാടകയില്‍ ചാര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 08:15 PM  |  

Last Updated: 09th July 2022 08:15 PM  |   A+A-   |  

rojy m john

റോജി എം ജോണ്‍

 

ന്യൂഡല്‍ഹി: അങ്കമാലി എംഎല്‍എ റോജി എം ജോണിനെ എഐസിസി സെക്രട്ടറിയായ നിയമിച്ചു. പി സി വിഷ്ണുനാഥിനൊപ്പം കര്‍ണാടകയിലാണ് റോജി എം ജോണിന് ചാര്‍ജ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമിച്ചിരിക്കുന്നത്. 

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സോണിയ ഗാന്ധി പുതിയ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരും. സിദ്ധരാമയ്യയാണ് നിയമസഭ കക്ഷി നേതാവ്. എം ബി പാട്ടീലിനാണ് ക്യാമ്പയിന്‍ ചുമതല. 

കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗൊലു അടക്കമുള്ള 22 അംഗം സമിതിയെയാണ് കര്‍ണാടകയിലേക്ക് നിയോഗിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

ഈ വാർത്ത കൂടി വായിക്കാം മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ