യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു; പരാതി, വീണ്ടും അവസരം നൽകുമെന്ന് എൻടിഎ
ന്യൂഡൽഹി: ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബിഹാർ, യുപി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു തടസ്സപ്പെട്ടു. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കു വീണ്ടും അവസരം നൽകുമെന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് രണ്ടാമതും അവസരം നൽകാമെന്ന് തീരുമാനിച്ചത്.
ഇന്നലെ 9 മണി മുതൽ 12 വരെ ആയിരുന്നു പരീക്ഷ സമയം. കോഴിക്കോട് എൻഐടിയിൽ 7.20ന് ഹാളിൽ കയറിയ വിദ്യാർഥികൾക്ക് 12 മണി വരെ പരീക്ഷ എഴുതാൻ സാധിച്ചില്ല. സെർവർ പ്രശ്‌നമാണു തകരാറിനു കാരണമെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നു ബെംഗളൂരുവിലെ സംഘവുമായി ബന്ധപ്പെട്ട് പരീക്ഷ പുനരാരംഭിച്ചു. അധിക സമയം അനുവദിച്ച് 3.15ന് പരീക്ഷ പൂർത്തിയായി. ചില ഉദ്യോഗാർഥികൾ പരീക്ഷ ബഹിഷ്കരിച്ചെന്നും ഇവരാണ് വീണ്ടും നടത്തണമെന്ന് ആവശ്യം ഉന്നയിച്ചതെന്നും അധികൃതർ പറഞ്ഞു.
അങ്കമാലി എസ്‌സിഎംഎസ് എൻജിനീയറിങ് കോളജ് സെന്ററിൽ പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂറോളം വൈകി. 1.15 വരെ സമയം നീട്ടിനൽകിയാണ് പരീക്ഷ അവസാനിപ്പിച്ചത്. പുതിയ പരാക്ഷാതിയതി ഉടൻ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. http://ugcnet.nta.nic.in
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

