ടിപിആര്‍ ആറ് ശതമാനത്തിലേക്ക്; ഇന്നലെ 16,678 പേര്‍ക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്ക് | Published: 11th July 2022 09:59 AM |
Last Updated: 11th July 2022 09:59 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. എന്നാല്‍ ഇന്നലെ 16,678 ആയി കേസുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാകാം കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ 26 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിലുള്ളവര്‍ 1,30,713 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം അഞ്ചില്‍ താഴെയായിരുന്നു ടിപിആര്‍. ഇന്നലെ അത് 5.99 ശതമാനമായി ഉയര്‍ന്നു. 14,629 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ