ചീറിപ്പാഞ്ഞുവന്ന കാര്‍ പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിച്ചു; റോഡരികിലുള്ള വാഹനവുമായി കൂട്ടിയിടിച്ചു- നടുക്കുന്ന വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 08:30 AM  |  

Last Updated: 12th July 2022 08:30 AM  |   A+A-   |  

ACCIDENT

ചീറിപ്പാഞ്ഞുവന്ന കാര്‍ പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യം

 

ഷിംല: ഹിമാചല്‍ പ്രദേശില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ച ശേഷമാണ് വാഹനം നിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

ധര്‍മ്മശാലയിലെ ബഡോള്‍ ഗ്രാമത്തിലാണ് സംഭവം. അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ എതിര്‍ദിശയില്‍ വന്ന പിക് അപ് വാനിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക് അപ് വാന്‍ തെറിച്ചു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചുശേഷമാണ് വാഹനം നിന്നത്. ആര്‍ക്കും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കുടുങ്ങും; 10,000 രൂപ പിഴ, കടുത്ത നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ