രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം; ബിജെപി നേതാക്കള്‍ തമ്മില്‍ വന്‍ ഉടക്ക്, വീഡിയോ വൈറല്‍

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്

ജയ്പുര്‍: രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനില്‍ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം. ബിജെപി എംപി കിരോരി ലാല്‍ മീണയും രാജസ്ഥാന്‍ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് പരസ്യമായി വാക്കുതര്‍കത്തിലേര്‍പ്പെട്ടത്.

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഇടപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തന്റെ അനുയായികളെ പരിപാടിയിലേക്ക് കടത്തി വിടാത്തതില്‍ കിരോരില്‍് ക്ഷുഭിതനായി. രാജേന്ദ്ര സിങ് റാത്തോഡാണ് അനുയായികളെ ഹാളിലേക്ക് കടത്തി വിടാത്തതെന്നായിരുന്നു കിരോരിലാലിന്റെ വാദം.ചിലരുടെ അനുയായികള്‍ തടിച്ചുകൂടിയത് കാരണം പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകര്‍ക്കൊന്നും പരിപാടിയിലേക്ക് വരാന്‍ സാധിക്കുന്നില്ലെന്ന് റാത്തോഡ് തിരിച്ചടിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാജേന്ദ്ര സിങ് റാത്തോഡിനാണ് രാജസ്ഥാനില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന മുര്‍മുവിന്റെ പ്രചാരണ പരിപാടികളുടെ ഏകോപനവും അദ്ദേഹത്തിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com