18-59 പ്രായക്കാര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് സൗജന്യം; സര്‍ക്കാര്‍ ആശുപത്രികളില്‍ 75 ദിവസം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: രാജ്യത്ത് 18 മുതൽ 59 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ കരുതൽ ഡോസ് നാളെ മുതൽ സൗജന്യമായി നൽകും. കേന്ദ്ര മന്ത്രിസഭായോ​ഗത്തിന്റേതാണ് തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം. 

വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്കാണ് സൗജന്യ കുത്തിവെപ്പ്. സെപ്റ്റംബർ 27 വരെ ഈ പ്രായത്തിലുള്ളവർക്ക് സൗജന്യമായി വാക്സിൻ എടുക്കാം. സർക്കാർ കുത്തിവെപ്പുകേന്ദ്രങ്ങളിലാണ് സൗജന്യ കരുതൽഡോസ് നൽകുക.

നിലവിൽ 60 വയസ്സിനുമുകളിലുള്ളവർക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കുമാണ് കരുതൽ ഡോസ് സൗജന്യമായി നൽകുന്നത്. 18നും 59നും ഇടയിൽ പ്രായമുള്ളവരിൽ രാജ്യത്തെ 77 കോടി ജനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതൽഡോസ് സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com