മഴയില്ല; ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്. ബിജെപി എംഎല്‍എ ജയ് മംഗല്‍ കനോജിയയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്‌വാളിനെയുമാണ് സ്ത്രീകള്‍ ചെളിയില്‍ കുളിപ്പിച്ചത്. 

കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശത്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനാണ് നാട്ടുകാര്‍ ഇത്തരമൊരു പൂജ നടത്തിയത്. എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ചതില്‍ ഇന്ദ്ര ദേവന്‍ സന്തുഷ്ടനായിക്കാണുമെന്നും ഉടന്‍ മഴ പെയ്യുമെന്നും സ്ത്രീകള്‍ പറഞ്ഞു. 

നാട്ടുകാര്‍ ചൂടില്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഇത്തരമൊരു പൂജയ്ക്ക് തയ്യാറായതെന്ന് എംഎല്‍എ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com