'ആര്‍എസ്എസ് ശാഖകളിലേതു പോലെ പോപ്പുലര്‍ ഫ്രണ്ടിനും...' ; ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം വിവാദത്തില്‍

പ്രതികള്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വിശദീകരിക്കുന്നതിനിടെതയാണ് ധില്ലന്‍ ഈ പരാമര്‍ശം നടത്തിയത്
മാനവ്ജീത് സിങ് ധില്ലന്‍/വിഡിയോ ദൃശ്യം
മാനവ്ജീത് സിങ് ധില്ലന്‍/വിഡിയോ ദൃശ്യം

പറ്റ്‌ന: ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താതമ്യപ്പെടുത്തി ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരസംഘത്തെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിലാണ് പരാമര്‍ശം. 

''ആര്‍എസ്എസ് ശാഖകളില്‍ ലാത്തി ഉപയോഗിക്കുന്നതിനു പ്രത്യേകം പരിശീലനം നല്‍കുന്നതുപോലെ, കായിക വിദ്യാഭ്യാസത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അവരുടെ കേന്ദ്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ്' -ഇതായിരുന്നു പറ്റ്‌ന സീനിയര്‍ എസ്പി മാനവ്ജീത് സിങ് ധില്ലന്റെ പരാമര്‍ശം. പ്രതികള്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വിശദീകരിക്കുന്നതിനിടെതയാണ് ധില്ലന്‍ ഈ പരാമര്‍ശം നടത്തിയത്. 

ഇതിനു പിന്നാലെ രൂക്ഷ വിമര്‍ശവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'എസ്പി തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണ'മെന്ന് ബിജെപി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ധില്ലനില്‍നിന്ന് വിശദീകരണം തേടാന്‍ പൊലീസ് നേതൃത്വത്തോടു നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 12നു പട്‌ന സന്ദര്‍ശിച്ചപ്പോള്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിലെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള രണ്ടു പേരെ ബിഹാര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റു മൂന്നു പേര്‍ കൂടി  കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com