തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗികള്‍ 20,000ലധികം; വാക്‌സിനേഷന്‍ 200 കോടിയിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 09:41 AM  |  

Last Updated: 17th July 2022 09:41 AM  |   A+A-   |  

COVID19

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍. ഇന്നലെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കോവിഡ് വാക്‌സിനേഷന്‍ 200 കോടിയിലേക്ക് കടക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും വിതരണം ചെയ്തുതുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ; പുതുചരിത്രത്തിനരികെ ദ്രൗപദി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ