കോവിഡ് വാക്‌സിനേഷില്‍ ചരിത്രനേട്ടം; 200 കോടി പിന്നിട്ട് ഇന്ത്യ

18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് മറ്റൊരു നാഴികക്കല്ലുകൂടി. കോവിഡ് വാക്‌സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്.ആകെ കുത്തിവച്ചതില്‍ 71 ശതമാനവും ഗ്രാമീണ മേഖലയിലാണെന്ന് കേന്ദ്ര ആരോഗ്യം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021 ജനുവരി 16നാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും വിതരണം ചെയ്തുതുടങ്ങിയത്.

അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളിലാണ്. ഇന്നലെ 20,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2,689 കേസുകളുടെ വര്‍ധനയുണ്ടായി.

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്. 49 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 4,37,50,599 ആയി ഉയര്‍ന്നു. 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,25,709 ആയി.  രാജ്യത്തെ രോഗമുക്തി നിരക്ക് 98.47 ശതമാനം
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com