മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍

ജൂലായ് എട്ടിന് നടന്ന പൊന്നിയന്‍ സെല്‍വമെന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 
മണിരത്‌നം
മണിരത്‌നം

ചെന്നൈ: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മണിരത്‌നത്തിന് കോവിഡ് സ്ഥിരീകരിച്ചു. കുടൂതല്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിരത്‌നത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വം ത്തിന്റെ പണിപ്പുരയിലായിരുന്നു മണിരത്‌നം. ജൂലായ് എട്ടിന് നടന്ന പൊന്നിയന്‍ സെല്‍വമെന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 

വിക്രം,ജയംരവി, ഐശ്വര്യ റായി, കാര്‍ത്തി, ജയം രവി, തൃഷ, മോഹന്‍ ബാബു, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com