'ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു; പ്രത്യാശയുടെ കിരണമായി ദ്രൗപതി'; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st July 2022 09:33 PM |
Last Updated: 21st July 2022 09:33 PM | A+A A- |

നരേന്ദ്ര മോദിക്കൊപ്പം ദ്രൗപതി മുര്‍മു/പിടിഐ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചെന്ന് അേേദ്ദഹം ട്വിറ്ററില്‍ കുറിച്ചു. 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ കിഴക്കന്‍ ഇന്ത്യയുടെ വിദൂര ഭാഗത്തെ ആദിവാസി വിഭാഗത്തില്‍ നിന്ന വളര്‍ന്നുവന്ന ഇന്ത്യയുടെ മകളെ 130കോടി ജനങ്ങള്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നു. ഈ ചുവടുവയ്പ്പില്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദങ്ങള്‍'- പ്രധാനമന്ത്രി കുറിച്ചു.
'ദ്രൗപതി മുര്‍മുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, സമ്പന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും പ്രത്യാശയുടെ കിരണമായി അവര്‍ ഉയര്‍ന്നുവന്നിരിക്കുന്നു'- മോദി കുറിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്ത എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വന്‍ ഭൂരിപക്ഷത്തിലാണ് ദ്രൗപതി മുന്നേറുന്നത്. 5,777,77 ആണ് ഇതുവരെയുള്ള മുര്‍മുവിന്റെ വോട്ട് മൂല്യം. ആകെയുള്ള 3,219 വോട്ടുകളില്‍ 2161 വോട്ടും ദ്രൗപതി മുര്‍മുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടും ലഭിച്ചു. 2,61,062 ആണ് സിന്‍ഹയുടെ വോട്ട് മൂല്യം.
പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു.പ്രതിപക്ഷ നിരയില്‍ നിന്നും മുര്‍മുവിന് വോട്ട് ലഭിച്ചു. 17 എംപിമാരും 104 എംഎല്‍എമാരും ക്രോസ് വോട്ട് ചെയ്തു എന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കാം 'ഭയവും വിട്ടുവീഴ്ചയും ഇല്ലാതെ ഭരണഘടനയ്ക്ക് കാവലാകാന്‍ കഴിയട്ടേ'; ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് യശ്വന്ത് സിന്‍ഹ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ