'മരം വളരില്ല', ആർത്തവമായതിനാൽ തൈ നടാൻ അധ്യാപകൻ സമ്മതിച്ചില്ല; പരാതിയുമായി 12-ാം ക്ലാസുകാരി 

500ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ആർത്തവമുള്ള വിദ്യാർഥിനികളെ സ്‌കൂളിൽ വൃക്ഷത്തൈ നടാൻ അധ്യാപകൻ അനുവദിച്ചില്ലെന്ന് പരാതി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സർക്കാർ നടത്തുന്ന ബോർഡിംഗ് സ്‌കൂളിലെ അധ്യാപകനെതിരെയാണ് ആരോപണം. സ്‌കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ നിന്ന് ആർത്തവമുള്ള വിദ്യാർഥിനികളെ‌ അധ്യാപകൻ മാറ്റിനിർത്തിയെന്ന് ഒരു പെൺകുട്ടി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

ആർത്തവമുള്ള പെൺകുട്ടികൾ തൈ നട്ടാൽ മരം വളരില്ലെന്ന് പറഞ്ഞാണ് അധ്യാപകൻ തങ്ങളെ തടഞ്ഞതെന്ന് വിദ്യാർഥി പരാതിയിൽ ആരോപിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പരാതി നൽകിയത്. ക്ലാസ് ടീച്ചറായതിനാൽ അധ്യാപകനെ എതിർക്കാൻ കഴിഞ്ഞില്ലെന്നും തന്റെ 80ശതമാനം മാർക്ക് സ്കൂൾ അധികൃതരുടെ കൈയിലാണെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. പരാതി ഉന്നയിച്ച പെൺകുട്ടിയുടെ ക്ലാസിലുള്ള എല്ലാ വിദ്യാർഥികളുടേയും മൊഴി രേഖപ്പെടുത്തുമെന്നും സ്‌കൂളിലെ അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങി എല്ലാവരിൽ നിന്നും മൊഴിയെടക്കുമെന്നും ആദിവാസി ക്ഷേമ വകുപ്പ് കമ്മീഷണർ സന്ദീപ് ഗൊലയ്ത് പറഞ്ഞു.

500ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സ്കൂളിൽ പ്രവേശനത്തിനായി യൂറിൻ പ്രെഗ്നൻസി ടെസ്റ്റും (യുജിപി) സ്കൂൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന തരത്തിലും ആരോപണം ഉയർന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com