വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകര്‍ക്കും നിയന്ത്രണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 09:50 AM  |  

Last Updated: 28th July 2022 09:50 AM  |   A+A-   |  

mobile

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും.

സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു,

'വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ'- മന്ത്രിയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ