ഗുജറാത്തികളും രാജസ്ഥാനികളും ഇല്ലെങ്കില്‍...; മഹാരാഷ്ട്രാ ഗവര്‍ണറുടെ പരാമര്‍ശം വിവാദത്തില്‍; വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 02:18 PM  |  

Last Updated: 30th July 2022 02:34 PM  |   A+A-   |  

BS_Koshyari_Twitter

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി

 

മുംബൈ: ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റിനിര്‍ത്തിയില്‍ മുംബൈയില്‍ പിന്നെ കാശൊന്നും കാണില്ലെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി. ഇവര്‍ രണ്ടു കൂട്ടരും ഇല്ലെങ്കില്‍ മുംബൈയ്ക്ക് സാമ്പത്തിക തലസ്ഥമെന്ന പദവിയും കാണില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മറാത്തി സംഘടനകലും രംഗത്തുവന്നു.

വെള്ളിയാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കോശിയാരിയുടെ പ്രസംഗം. വിവാദമായതോടെ ഇന്നു വിശദീകരണവുമായി ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തി. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തില്‍ മറാത്തി സമുദായം ചെയ്ത കഠിനാധ്വാനത്തെ കുറച്ചുകാണിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

''മഹാരാഷ്ട്രയില്‍നിന്നും - പ്രത്യേകിച്ച് മുംബൈയില്‍നിന്നും താനെയില്‍നിന്നും - ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റിനിര്‍ത്തിയാല്‍ പിന്നെ ആരുടെയും കയ്യില്‍ കാശൊന്നും ഉണ്ടാവില്ല. മുംബൈ പിന്നെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ആവില്ല.'' ഇതായിരുന്നു കോശിയാരിയുടെ വാക്കുകള്‍. 

മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ആക്കി മാറ്റുന്നതില്‍ രാജസ്ഥാനി മാര്‍വാഡി, ഗുജറാത്തി സമുദായങ്ങളുടെ പങ്ക് എടുത്തു പറയുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന രാജ്ഭവന്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മെഡിക്കല്‍ കോളജില്‍ കീറിപ്പറിഞ്ഞ കിടക്ക; വിസി കിടക്കണമെന്ന് മന്ത്രി; ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ രാജി - വിഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ