എസ്‌യുവിയില്‍ ചാക്ക് നിറയെ നോട്ടുകെട്ടുകള്‍; 3 എംഎല്‍എമാരെ സസ്‌പെന്റ് ചെയ്ത്  കോണ്‍ഗ്രസ്

ഝാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു
പിടികൂടിയ പണം
പിടികൂടിയ പണം


ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. ഝാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു.

തങ്ങളുടെ എംഎല്‍എമാരെ വേട്ടയാടി ഝാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയുടെ ശ്രമമാണെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നത്.

കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പൊലീസിന്റെ പരിശോധന. ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. റാണിഹട്ടിയിലെ ദേശീയപാതയില്‍ വച്ചായിരുന്നു പൊലീസ് പരിശോധന. വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. എംഎല്‍എമാര്‍ക്ക് പുറമേ മറ്റുരണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com