'ഓ​ഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം'; പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി; സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരുടെ പ്രൊഫൈൽ ചിത്രവും ത്രിവർണമാക്കാനാണ്  പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം. 

ദേശിയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓ​ഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നിർദേശം. 'ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു'- മോദി പറഞ്ഞു. 

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദേശവും മോദി മുന്നോട്ടുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com