രാജ്യസഭാ തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവട സാധ്യത; ഹരിയാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺ​ഗ്രസ്

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടം പേടിച്ച് കോൺ​ഗ്രസ്. ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്​ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. ഛത്തീസ്‌ഗഢിലെ ഒരു റിസോര്‍ട്ടില്‍ നാളെ മുതല്‍ മുറികള്‍ ബുക്ക് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ മാസം 10നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. 

അതേസമയം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എപ്പോഴാണ് മാറ്റുകയെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഹരിയാനയില്‍ രണ്ട് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. നിയമസഭയിലെ അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റില്‍ വിജയിക്കാന്‍ കഴിയും. ഒരു സീറ്റില്‍ ബിജെപിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. രണ്ടാം സീറ്റില്‍ കോണ്‍ഗ്രസിന്റെ അജയ് മാക്കനെ വീഴ്ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാധ്യമ സ്ഥാപന മേധാവി കാര്‍ത്തികേയ ശര്‍മയെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നതില്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം അതൃപ്തിയുണ്ട്. ഒപ്പം കാര്‍ത്തികേയ ശര്‍മയുടെ പിതാവിന്റെയും ഭാര്യാ പിതാവിന്റെയും കോണ്‍ഗ്രസ് ബന്ധവും കോണ്‍ഗ്രസിന് തലവേനയാണ്. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് തീരുമാനം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com