നവവരന്‍ വയാഗ്ര അമിതമായി കഴിച്ചു; ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 10:17 PM  |  

Last Updated: 06th June 2022 10:17 PM  |   A+A-   |  

hospital CASE

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര അമിതമായി കഴിച്ച നവവരന്‍ ആശുപത്രിയില്‍. ഉദ്ധാരണ ശേഷിക്കുറവിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് വയാഗ്ര കഴിച്ചു തുടങ്ങിയത്. എന്നാല്‍ നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ മരുന്ന് കഴിച്ചതോടെ യുവാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയായിരുന്നു.

പ്രയാഗ് രാജിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവാവിന്റെ വിവാഹം. സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് യുവാവ് വയാഗ്ര കഴിക്കാന്‍ തുടങ്ങിയത്. നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയില്‍ എത്തുകയായിരുന്നു. യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

200 മില്ലിഗ്രാം മരുന്നാണ് യുവാവ് ദിവസംതോറും കഴിച്ചത്. ഇത് നിശ്ചിത അളവിന്റെ നാലിരട്ടിയാണ്. ഉദ്ധാരണവുമായി ബന്ധപ്പെട്ട് യുവാവിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍തൃവീട്ടുകാര്‍ അനുനയിപ്പിച്ചാണ് യുവതിയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നത്. അതിനിടെ ശാരീരികാസ്വാസ്ഥ്യം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; ഹണിട്രാപ്പില്‍ യുവദമ്പതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ