പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; ഹണിട്രാപ്പില്‍ യുവദമ്പതികള്‍ പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 09:44 PM  |  

Last Updated: 06th June 2022 09:44 PM  |   A+A-   |  

Honeytrap CASE

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ഹണിട്രാപ്പ് കേസില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സുനീഷും ഭാര്യ സേതുലക്ഷ്മിയുമാണ് പിടിയിലായത്.

തൊടുപുഴ സ്വദേശിയായ പ്രവാസിയെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. പ്രവാസിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസിലാണ് ദമ്പതികള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

ജീവന് ഭീഷണി; നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ