ജീവന് ഭീഷണി; നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:28 PM  |  

Last Updated: 06th June 2022 07:28 PM  |   A+A-   |  

SWAPNA SURESH

സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട്

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ജീവന് ഭീഷണിയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പറയാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും കോടതിയില്‍ കാര്യങ്ങള്‍ തുറന്നുപറയും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാനാണ് സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയത്. രഹസ്യമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ