സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; പാചകക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; കാരണം കാണിക്കല്‍ നോട്ടീസ്

വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പാചകക്കാരോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ പരിശോധന നടത്തുന്നു
നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ പരിശോധന നടത്തുന്നു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗേള്‍സ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ വൃത്തിഹീനമായ നിലയില്‍ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. പാചകക്കാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. സ്‌കൂളിന് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി്.

വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പാചകക്കാരോട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഇവരെ പാചകത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. സ്‌കൂളിലെ വെള്ളത്തിന്റെ സാമ്പിളുകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് മൂന്നിടത്ത് സ്‌കൂളുകളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. മന്ത്രിമാര്‍ തന്നെ നേരിട്ടിറങ്ങി പരിശോധനകള്‍ നടത്തുന്നതിനിടെയാണ് നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com