ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അച്ഛന് കാൻസർ എന്ന് അറിഞ്ഞതോടെ മകൻ ജീവനൊടുക്കി, ഏക മകന്റെ മരണത്തിൽ മനംനൊന്ത് മാതാപിതാക്കൾ കടലിൽ ചാടി മരിച്ചു

രാമേശ്വരത്ത് മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞ ദിവസം  കടലിൽ ചാടുകയായിരുന്നു
Published on

പൊള്ളാച്ചി: ഏക മകൻ മരിച്ച ദുഖത്തിൽ രാമേശ്വരം കടലിൽ ജീവനൊടുക്കി ദമ്പതികൾ. എസ് പൊന്നാപുരം സ്വദേശികളായ  ഗോവിന്ദരാജ് (62), ഭാര്യ ധന (59) എന്നിവരാണു മരിച്ചത്. ഗോവിന്ദരാജിന് അർബുദം ബാധിച്ചതിന്റെ വിഷമത്തിൽ ഇവരുടെ ഏകമകൻ കനിഷ് പ്രഭാകരൻ (22) ആത്മഹത്യ ചെയ്തിരുന്നു. 

നാല് മാസം മുൻപാണ് കനിഷ് തൂങ്ങിമരിച്ചത്. മകൻ മരിച്ച ദുഖത്തിലായിരുന്ന ദമ്പതികൾ ഈ മാസം മൂന്നിനാണു രാമേശ്വരത്തേക്കു പുറപ്പെട്ടത്. രാമേശ്വരത്ത് മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞ ദിവസം  കടലിൽ ചാടുകയായിരുന്നു. ബന്ധുക്കളെ വിളിച്ചു വിവരമറിയിച്ച ശേഷമായിരുന്നു ഇത്.

പുലർച്ചെ കടലിൽ കുളിക്കാൻ എത്തിയവരാണു മൃതദേഹങ്ങൾ കണ്ടത്. തങ്ങളുടെ സ്വത്തുക്കൾ മകന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി ആളുകൾക്കു സഹായം നൽകാൻ ഉപയോഗിക്കണമെന്നും മകൻ അതിലൂടെ ജീവിക്കുമെന്നും ഇവരുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com