കാര്‍ നിര്‍ത്തി പരുന്തിനെ രക്ഷിക്കാന്‍ ശ്രമം; ഡ്രൈവറും യാത്രക്കാരനും ടാക്‌സി ഇടിച്ച് മരിച്ചു; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 12:41 PM  |  

Last Updated: 10th June 2022 12:46 PM  |   A+A-   |  

viral_video

വീഡിയോ ദൃശ്യം

 

മുംബൈ: റോഡില്‍ പരിക്കേറ്റ് കിടന്നിരുന്ന പരുന്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ കാര്‍ ഇടിച്ചു മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വോര്‍ളി കടല്‍പാലത്തിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

43കാരനായ അമര്‍ മനീഷ് ജാരിവാല ബാന്ദ്രാ-വോര്‍ളി പാത വഴി മലാദിലേക്ക് പോകുകയായിരുന്നു. അതിനിടെയാണ് റോഡില്‍ പരിക്കേറ്റ് കിടന്നിരുന്ന പരുന്ത് ജാരിവാലയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയ പുറത്തിറങ്ങിയ ഇവര്‍ പരുന്തിനെ നോക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ ടാക്‌സി കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും മുകളിലേക്ക് തെറിച്ച് വീഴുന്നത് വീഡിയോയില്‍ കാണാം. ജാരിവാല സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി പൊലിസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ബന്ധുവീട്ടിൽ ഉത്സവം കൂടാനെത്തി; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ