പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹ വാഗ്ദാനം നിരസിച്ചു, യുവതിക്ക് നേരെ സഹപ്രവര്‍ത്തകന്റെ ആസിഡ് ആക്രമണം; വലതു കണ്ണിന് ഗുരുതരമായി പൊള്ളലേറ്റു

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം
Published on

ബംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. 36കാരനായ ഫാക്ടറിയിലെ സഹപ്രവര്‍ത്തകനാണ് യുവതിയെ ആക്രമിച്ചത്. വലതു കണ്ണിലടക്കം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവിലാണ് സംഭവം. വിവാഹ ബന്ധം വേര്‍പിരിഞ്ഞ മൂന്ന് കുട്ടികളുടെ അമ്മയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. വിവാഹ വാഗ്ദാനം നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മൂന്ന് കൊല്ലമായി ഇരുവര്‍ക്കും പരസ്പരം അറിയാം. ഫാക്ടറിയില്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ് യുവതിയെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com