കുളത്തില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആന്ധ്രാപ്രദേശില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ നാലുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ നാലുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറുപേരാണ് കുളത്തില്‍ ഇറങ്ങിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ടു കുട്ടികളെ രക്ഷിച്ചത്.

പ്രകാശം ജില്ലയിലാണ് സംഭവം. കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രക്ഷിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടുവെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ രക്ഷിക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com