അറസ്റ്റു ചെയ്യാന്‍ പൊലീസെത്തി; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ 'ഓടെടാ ഓട്ടം', വൈറല്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 02:06 PM  |  

Last Updated: 13th June 2022 02:08 PM  |   A+A-   |  

srinivas

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

ന്യൂഡല്‍ഹി: അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഓടെടാ ഓട്ടം. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ആണ് പൊലീസിനെ വെട്ടിച്ച് ഓടിയത്.

കാറില്‍ നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കുതറി ഓടിയത്. ശ്രീനിവാസിന്റെ ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇ ഡി രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. 

പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, കെ ശ്രീകണ്ഠന്‍ എംപി, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഈ വാര്‍ത്ത കൂടി വായിക്കാം 

രാഹുല്‍ ഇഡി ഓഫീസില്‍; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു; സംഘര്‍ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ