ബന്ധുവായ യുവതിയുടെ മരണം താങ്ങാനായില്ല; ചിതയില്‍ ചാടി 21കാരന്‍ ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 10:33 AM  |  

Last Updated: 13th June 2022 10:33 AM  |   A+A-   |  

funeral pyre

പ്രതീകാത്മക ചിത്രം

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബന്ധുവിന്റെ മരണത്തിന്റെ മനോവിഷമത്തില്‍ യുവാവ് ചിതയില്‍ ചാടി ജീവനൊടുക്കി. ബന്ധുവിന്റെ ചിതയില്‍ ചാടി ഗുരുതരമായി പൊള്ളലേറ്റ 21കാരനെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാഗര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ജ്യോതി എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്ച കിണറ്റില്‍ കാല്‍തെറ്റി വീണാണ് മരണം സംഭവിച്ചത്. ബന്ധുവിന്റെ മരണത്തിന്റെ മനോവിഷമത്തിലാണ് 21കാരന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ അരികില്‍ തലകുനിച്ച് നിന്ന ശേഷം പെട്ടെന്ന് തന്നെ 21കാരന്‍ ചിതയിലേക്ക് എടുത്തു ചാടുകയായിരുന്നു. 

ജ്യോതിയുടെ മരണാനന്തര ചടങ്ങിനിടെയാണ് സംഭവം. ചിതയ്ക്ക് തീകൊളുത്തിയ ശേഷം ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങി. പിന്നാലെ ശ്മശാനത്തില്‍ എത്തിയ കരണ്‍ അല്‍പ്പനേരം നിന്ന ശേഷം ചിതയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഗ്രാമവാസികള്‍ അറിയിച്ചത് അനുസരിച്ച് കുടുംബാംഗങ്ങള്‍ ഓടിയെത്തിയെങ്കിലും ഇതിനോടകം തന്നെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം 

നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ