നാലംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ കുടുങ്ങി, രക്ഷകരായി സൈന്യം; അഭിനന്ദനം- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 12:46 PM  |  

Last Updated: 13th June 2022 12:46 PM  |   A+A-   |  

RESCUE

പുഴയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്ന കരസേന, എഎന്‍ഐ

 

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പുഴയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് നാലുപേരെ രക്ഷിച്ച കരസേനയ്ക്ക് അഭിനന്ദന പ്രവാഹം. വിനോദയാത്രയ്ക്ക് എത്തിയവരാണ് പുഴയില്‍ കുടുങ്ങിയത്.

ബാള്‍ട്ടല്‍ മേഖലയ്ക്ക് സമീപം സിന്ധ് നദിയില്‍ ഞായറാഴ്ചയാണ് സംഭവം. സോനാമാര്‍ഗിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പുഴ കടക്കുന്നതിനിടെ വാഹനം കുടുങ്ങുകയായിരുന്നു. 

 

അപകടം ശ്രദ്ധയില്‍പ്പെട്ട കരസേനയുടെ പട്രോളിങ് സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും കരസേന കരയ്ക്ക് എത്തിച്ചു. വാഹനവും വീണ്ടെടുത്തു. സഞ്ചാരികളെ സൈനികര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കൊമ്പിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്പരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ