ഭോഗേശ്വര
ഭോഗേശ്വര

കൊമ്പിന്റെ നീളത്തില്‍ ഏഷ്യയിലെ നമ്പര്‍ വണ്‍; ആനപ്രേമികള്‍ക്ക് നൊമ്പരമായി ഭോഗേശ്വര ചരിഞ്ഞു- വീഡിയോ  

ഏഷ്യയിലെ ഏറ്റവും നീളമുള്ള ആനക്കൊമ്പുള്ള ആനയെന്ന വിശേഷണമുള്ള ഭോഗേശ്വര ചരിഞ്ഞു
Published on

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും നീളമുള്ള ആനക്കൊമ്പുള്ള ആനയെന്ന വിശേഷണമുള്ള ഭോഗേശ്വര ചരിഞ്ഞു. ബന്ദിപ്പൂര്‍ - നാഗര്‍ഹോള  കടുവ സങ്കേതങ്ങളിലായി ജീവിച്ച ഭോഗേശ്വര വനാതിര്‍ത്തിയിലെ ഗ്രാമിണര്‍ക്കും വനപാലകര്‍ക്കും സുപരിചിതനായായിരുന്നു. അന്‍പത്തിയഞ്ച് വയസായിരുന്നു.

ബന്ദിപ്പൂര്‍ കടുവാസങ്കേതത്തിന് കീഴിലുള്ള നാഗളം വനപ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ആനയുടെ ജഡം കണ്ടെത്തിയത്. കബനി വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരത്താണ് ആന  കഴിഞ്ഞിരുന്നത്. അങ്ങനെ വനാതിര്‍ത്തിയിലെ ഗ്രാമീണര്‍ കാട്ടാനയ്ക്ക് ഭോഗേശ്വരയെന്ന് പേരിട്ടു. കബനിയുടെ കരയില്‍ എന്നും ഭോഗേശ്വര ഉണ്ടാകും.  ഭോഗേശ്വരയുടെ വിയോഗം ആനപ്രേമികള്‍ക്ക് നൊമ്പരമായിരിക്കുകയാണ്.

 വനം കാണാനെത്തുന്ന സഞ്ചാരികളുടെ ക്യാമറകള്‍ക്കും ഭോഗേശ്വര മടിക്കാതെ മുഖം കൊടുത്തു. നാഗളം വനപ്രദേശത്ത് ചരിഞ്ഞ നിലയില്‍ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. വനം വകുപ്പിന്റെ ആദരവുകളോടെയാണ് ഭോഗേശ്വരയുടെ സംസ്‌കാരം നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com