പിറന്നാള്‍ ദിനത്തില്‍ അമ്മയെ വിളിക്കാന്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; 14കാരന്‍ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്ക് | Published: 13th June 2022 10:38 AM |
Last Updated: 13th June 2022 10:39 AM | A+A A- |

പ്രതീകാത്മക ചിത്രം
ബംഗളൂരു: അമ്മയ്ക്ക് ജന്മദിനാശംസ അറിയിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പതിനാലുവയസുകാരന്‍ ആത്മഹത്യ ചെയ്തു.ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് ആണ് സ്‌കൂള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്.
ജൂണ്‍ പതിനൊന്നിനായിരുന്നു അമ്മയുടെ ജന്മദിനം. ആശംസകള്‍ അറിയിക്കുന്നതിനായി വിദ്യാര്‍ഥി ഹോസ്റ്റല്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല. കൂടാതെ, കുട്ടിയുടെ വീട്ടുകാര്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍ അവര്‍ക്ക് അവനോട് സംസാരിക്കാനും കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പൂര്‍വജ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മരിച്ച നിലയില്‍ കാണുകയും ഹോസ്റ്റല്‍ മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
നടി ശ്രദ്ധാ കപൂറിന്റെ സഹോദരന് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ