സിനിമയില്‍ നായികയാക്കാം, സഹനടിയെ ഫോട്ടോഷൂട്ടിന് ക്ഷണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; കാമറാമാൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 08:25 AM  |  

Last Updated: 14th June 2022 08:28 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

ചെന്നൈ: സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കാമറാമാൻ അറസ്റ്റിൽ. വത്സരവാക്കത്താണ് സംഭവം. ഓംശക്തിനഗറിലെ കാശിനാഥന്‍(42) ആണ് അറസ്റ്റിലായത്. സിനിമയില്‍ നായികയാവാന്‍ അവസരം ഒരുക്കിത്തരാമെന്നു പറഞ്ഞാണ് ഇയാൾ ഇരുപത്തിരണ്ടുകാരിയായ സീരിയല്‍ സഹനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. സംവിധായകരുമായി അടുപ്പമുള്ള കാശിനാഥൻ നടിയോട് നായികയാക്കാമെന്നും ഫോട്ടോഷൂട്ടിനായി വീട്ടില്‍വരണമെന്നും പറഞ്ഞു. ഇതനുസരിച്ച് നടി ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തി. ഈ സമയം മദ്യലഹരിയിലായിരുന്ന അയാള്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുതിറിമാറി ഓടിരക്ഷപ്പെട്ട നടി വത്സരവാക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

ഇ–ഗവേണൻസ്: ഒന്നാമത് കേരളം, പോർട്ടൽ കാര്യക്ഷമതയിലും സംസ്ഥാനം മുന്നിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ