ഇ–ഗവേണൻസ്: ഒന്നാമത് കേരളം, പോർട്ടൽ കാര്യക്ഷമതയിലും സംസ്ഥാനം മുന്നിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2022 08:02 AM  |  

Last Updated: 14th June 2022 08:02 AM  |   A+A-   |  

e-governance

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ഇ–ഗവേണൻസ് സേവന റിപ്പോർട്ടിൽ ഒന്നാമത് കേരളം. ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേണൻസ് വഴിയുള്ള പൊതുസേവന നിർവഹണത്തിലെ മികവ് വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്നലെയാണ് നാഷനൽ ഇ–ഗവേണൻസ് സർവീസ് ഡെലിവറി അസെസ്മെന്റ് റിപ്പോർട്ട് കേന്ദ്രം പുറത്തിറക്കിയത്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജമ്മു-കശ്മീർ ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാം സ്ഥാനം. വിവര സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉപയോഗിച്ചു സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതു മൂലമാണ് കൂടുതൽ സ്കോർ നേടാൻ കേരളത്തിനു സാധിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ