തുറന്ന ഓഡി കാറില്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ്; വരന് രണ്ടു ലക്ഷം രൂപ പിഴ- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 10:05 PM  |  

Last Updated: 15th June 2022 10:05 PM  |   A+A-   |  

audi

തുറന്ന ഓഡി കാറില്‍ കൂട്ടുകാര്‍ക്കൊപ്പം വരന്‍ സെല്‍ഫി എടുക്കുന്ന ദൃശ്യങ്ങള്‍

 

ന്യൂഡല്‍ഹി: വാഹന ഗതാഗത നിയമം ലംഘിച്ചതിന് വരന് രണ്ടുലക്ഷം രൂപ പിഴ. വിവാഹ ഘോഷയാത്രയ്ക്കിടെ, കൂട്ടുകാര്‍ക്കൊപ്പം തുറന്ന കാറിന്റെ മുകളില്‍ നിന്ന് ഡാന്‍സ് ചെയ്യുകയും സെല്‍ഫി എടുക്കുകയും ചെയ്തതിനാണ് പിഴ. ആഢംബര വാഹനമായ ഓഡി കാര്‍ അടക്കമുള്ള വാഹനങ്ങളിലാണ് നിയമം ലംഘിച്ചുള്ള യാത്ര.

ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ദേശീയ പാതയിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ കൈകള്‍ ഉയര്‍ത്തിയും ഡാന്‍സ് കളിച്ചും സെല്‍ഫിയെടുത്തും വരനും കൂട്ടുകാരും ഹര്‍ഷാരവം മുഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

 

ഘോഷയാത്രയില്‍ പങ്കെടുത്ത ഒന്‍പത് വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുലക്ഷം രൂപ പിഴയായി അടയ്ക്കാന്‍ വരനോട് പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

രാഹുലിനെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; വെള്ളിയാഴ്ച വീണ്ടും ഹാജരാകണം, ഇഡി നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ