എലിമാളത്തില്‍ 'സ്വര്‍ണപ്പൊതി', 15 പവന്‍; കഥ ഇങ്ങനെ...

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഒരുപറ്റം എലികള്‍ ഒരു പൊതി മാളത്തിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മാലിന്യക്കൂമ്പാരത്തിലെ എലികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. മുംബൈയിലെ ഗോകുല്‍ദാം കോളനിയിലാണ് സംഭവം. 10 തോല സ്വര്‍ണാഭരണങ്ങളാണ്  കണ്ടെടുത്തത്. 

ആഭരണങ്ങള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോയ സ്ത്രീയുടെ പക്കല്‍ നിന്നാണ് സ്വര്‍ണം നഷ്ടമായത്. ബാങ്കിലേക്കുള്ള യാത്രക്കിടെ, തെരുവില്‍ കണ്ട കുട്ടികള്‍ക്ക് ഭക്ഷണമാണെന്ന് കരുതി കയ്യിലിരുന്ന പൊതി മാറി നല്‍കുകയായിരുന്നു. 

എന്നാല്‍ പൊതിയില്‍ ഭക്ഷണമില്ലെന്ന് കണ്ട കുട്ടികള്‍ പൊതി മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞുവെന്ന് മുംബൈ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രകാന്ത് ഖാര്‍ഗെ പറഞ്ഞു. 

പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഒരുപറ്റം എലികള്‍ ഒരു പൊതി മാളത്തിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നുവെന്ന് എസ്‌ഐ ഖാര്‍ഗെ വ്യക്തമാക്കി.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com