ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടു പറയുന്നത് പീഡനം; വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 10:33 AM  |  

Last Updated: 16th June 2022 10:33 AM  |   A+A-   |  

False allegation on impotence

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ഭാര്യ മറ്റുള്ളവരോടു പറയുന്നത് മാനസിക പീഡനാണെന്നും അതിനെ വിവാഹ മോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കര്‍ണാടക ഹൈക്കോടതി. വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഭാര്യ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചത്. ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നു ബന്ധുക്കളോടു പറഞ്ഞത് അപമാനിക്കുന്നതിനു തുല്യമാണ്. ഭര്‍ത്താവിന്റെ അന്തസിന് ഇതിലൂടെ ക്ഷതം സംഭവിച്ചിട്ടുണ്ട്- കോടതി ചൂണ്ടിക്കാട്ടി.

ഏതു വൈദ്യ പരിശോധനയ്ക്കും തയാറാണെന്ന് ഭര്‍ത്താവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും തയാറാവാതെ ആക്ഷേപം ഉന്നയിക്കുകയാണ് ഭാര്യ ചെയ്തത്. ഇത് മാനസിക പീഡനമാണെന്ന് കോടതി വിലയിരുത്തി.

2013ലാണ് ധര്‍വാഡ് സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. ആദ്യമാസങ്ങളില്‍ സുഖകരമായി നീങ്ങിയ ദാമ്പത്യം പിന്നീട് പ്രശ്‌നങ്ങളിലക്കു കടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

തുറന്ന ഓഡി കാറില്‍ കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ്; വരന് രണ്ടു ലക്ഷം രൂപ പിഴ- വീഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ