നടപടിക്രമങ്ങള്‍ പാലിക്കണം, നിയമപരമാവണം; യുപി ഇടിച്ചുനിരത്തലില്‍ സുപ്രീം കോടതി, യുപി സര്‍ക്കാര്‍ മറുപടി നല്‍കണം

എതു നടപടിയും നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതും ആയിരിക്കണമെന്ന് ജസ്റ്റിസ് എഎസ് ബൊപ്പണ്ണ
വീട് ഇടിച്ചുനിരത്തുന്നതിന്റെ വിഡിയോ ദൃശ്യം
വീട് ഇടിച്ചുനിരത്തുന്നതിന്റെ വിഡിയോ ദൃശ്യം

ന്യൂഡല്‍ഹി: പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരുടെ വീടുകള്‍ നിയമ വിരുദ്ധമായി ഇടിച്ചുനിരത്തുകയാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. എതു നടപടിയും നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുള്ളതും ആയിരിക്കണമെന്ന് ജസ്റ്റിസ് എഎസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. 

നിയമവാഴ്ച ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഏതു നടപടിയും. അതു പൗരന്മാര്‍ക്കു ബോധ്യമാവുകയും വേണം. അധികൃതര്‍ എല്ലാ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെഞ്ച് പറഞ്ഞു.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കാണ്‍പുര്‍, പ്രയാഗ്‌രാജ് തദ്ദേശ സ്ഥാനപങ്ങള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. കേസിന് ആധാരമായ ഒരു സംഭവത്തില്‍ 202 ഓഗസ്റ്റില്‍ നോട്ടീസ് നല്‍കിയതാണെന്ന് സാല്‍വെ ചൂണ്ടിക്കാട്ടി. 

വീട് ഒഴിയാന്‍ പോലും അവസരം നല്‍കാതെയാണ് അധികൃതര്‍ ഇടിച്ചുനിരത്തിയതെന്ന് ജമാഅത്തെ ഉലമ ഹിന്ദിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിയു സിങ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com