സുര്‍ജേവാലയെ മാറ്റി, ജയറാം രമേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 10:15 AM  |  

Last Updated: 17th June 2022 10:15 AM  |   A+A-   |  

jairam-ramesh

ജയറാം രമേശ് (ഫയൽ)

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം മേധാവിയായി ജയറാം രമേശിനെ നിയമിച്ചു. രണ്‍ദീപ് സുര്‍ജേവാലയെ മാറ്റിയാണ് നിയമനം. വര്‍ഷങ്ങളായി പദവി വഹിച്ചുവരികയായിരുന്നു സുര്‍ജേവാല.

മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന ചുമതലയില്‍നിന്നു രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്കു വിടുതല്‍ നല്‍കിയതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി സുര്‍ജേവാല തുടരും. 

അടുത്തിടെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട, മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജയറാം രമേശിന്റെ നിയമനം പാര്‍ട്ടി വൃത്തങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഉദയ്പുരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്റെ തുടര്‍ച്ചയായാണ് മാറ്റമെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ

റോഡിന് നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടില്ല; തീരുമാനം മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ