റോഡിന് നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടില്ല; തീരുമാനം മാറ്റി

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹിരാബെന്നിന് നാളെ ( ജൂണ്‍ 18) 100 വയസ്സ് പൂര്‍ത്തിയാകുകയാണ്
മോദി അമ്മയോടൊപ്പം/ ഫയല്‍
മോദി അമ്മയോടൊപ്പം/ ഫയല്‍

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനുള്ള തീരുമാനം മാറ്റി. റോഡുകള്‍ക്ക് പേരു നല്‍കുന്നതിനുള്ള നയത്തിന് നിലവില്‍ കോര്‍പറേഷന്‍ രൂപം നല്‍കിയിട്ടില്ലെന്നും, അതിനാല്‍ തീരുമാനം മാറ്റിയതായും അഹമ്മദാബാദ് കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹിരാബെന്നിന് നാളെ ( ജൂണ്‍ 18) 100 വയസ്സ് പൂര്‍ത്തിയാകുകയാണ്. അവരോടുള്ള ആദരസൂചകമായി റൈസ് ഏരിയയിലെ റോഡിന് 'പൂജ്യ ഹിരാബെന്‍ മാര്‍ഗ്' എന്നു പേരിടുമെന്നാണ് മേയര്‍ ഹിതേഷ് മക്‌വാന പ്രഖ്യാപിച്ചത്. ബിജെപിയാണ് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

റോഡുകള്‍ക്ക് പേരു നല്‍കുന്നതിനുള്ള നയം രൂപീകരിച്ചശേഷം ഭാവിയില്‍ തീരുമാനമെടുക്കുമെന്ന് മേയര്‍ അറിയിച്ചു. നൂറാം പിറന്നാള്‍ ആഘോചിക്കുന്ന അമ്മയെ കാണാന്‍ നാളെ പ്രധാനമന്ത്രി ഗുജറാത്തിലെത്തും. ഗാന്ധിനഗറില്‍ മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com