എല്ലാ എംപിമാരോടും ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:44 AM  |  

Last Updated: 18th June 2022 07:44 AM  |   A+A-   |  

rahul_gandhi

രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ഡൽഹി: മുഴുവൻ എംപിമാരോടും ഞായറാഴ്ച ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിർദേശം. എഐസിസി ആസ്ഥാനത്തെ പൊലീസ് നടപടിക്ക് എതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാ​​ഗമായാണ് കോൺ​ഗ്രസിന്റെ നീക്കം. 

ബ്ലോക്ക് തലങ്ങളിൽ രാജ്യവ്യാപകമായി ഇന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കും. രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ തിങ്കളാഴ്ചയും ചോദ്യം ചെയ്യും. ഇഡിക്ക് എതിരായ സമരം ശക്തമാക്കാനാണ് കോൺ​ഗ്രസ് തീരുമാനം. നിരോധനാജ്ഞ മുൻനിർത്തി എഐസിസി ആസ്ഥാനത്തിനു മുമ്പിൽ സമരത്തിന് അനുമതി നിഷേധിച്ചാൽ എംപിമാരുടെ വീടുകൾ കേന്ദ്രീകരിച്ചാവും സമരം. 

ഇത് മുൻപിൽ കണ്ടാണ് എം പിമാരോട് നാളെ ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചിരിക്കുന്നത്. ഓരോ എംപിയുടെ വീട്ടിലും പത്ത് പ്രവർത്തകർ വീതം തിങ്കളാഴ്ച പ്രതിഷേധത്തിൽ പങ്കെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

വധു നാലുമാസം ഗര്‍ഭിണി; പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി യുവാവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ