വധു നാലുമാസം ഗര്‍ഭിണി; പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി യുവാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 09:51 PM  |  

Last Updated: 17th June 2022 09:51 PM  |   A+A-   |  

Pregnant

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വധുവിനെതിരെ പൊലീസില്‍ പരാതി നല്‍കി ഭര്‍ത്താവും ബന്ധുക്കളും. ഒന്നര മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വധു നാലുമാസം ഗര്‍ഭിണിയാണെന്നും യുവതിയും ഭാര്യ വീട്ടുകാരും ചേര്‍ന്ന് തന്നെ വഞ്ചിച്ചതായും ആരോപിച്ചാണ് ഭര്‍ത്താവും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയത്.

മഹാരാജ്ഗഞ്ചിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് വധുവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് യുവതി ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞത്. യുവതി നാലുമാസം ഗര്‍ഭിണിയാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ യുവാവിന്റെ വീട്ടുകാര്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ യുവാവ് വധുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ബന്ധു വഴിയാണ് യുവതിയുമായുള്ള വിവാഹം നടന്നത്. ഒന്നര മാസം മുന്‍പായിരുന്നു വിവാഹം. തന്നെ വധുവും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. യുവതി ഗര്‍ഭിണിയാണെന്ന് നേരത്തെ അറിഞ്ഞിട്ടും വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം മറച്ചുവെച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

രാസവളകുംഭകോണം:  അശോക് ഗെലോട്ടിന്റെ സഹോദരനെതിരെ സിബിഐ കേസ്; 17 ഇടങ്ങളില്‍ റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ