രാസവളകുംഭകോണം: അശോക് ഗെലോട്ടിന്റെ സഹോദരനെതിരെ സിബിഐ കേസ്; 17 ഇടങ്ങളില്‍ റെയ്ഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th June 2022 05:02 PM |
Last Updated: 17th June 2022 05:02 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാസവള കുംഭകോണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അഗ്രസെന്‍ ഗെലോട്ടിനും മറ്റ് പതിനാല് പേര്‍ക്കുമെതിരെ സിബിഐ കേസ് എടുത്തു. ഇന്ന് ജോഥ്പൂരിലെ അദ്ദേഹത്തിന്റെ വീട്ടിലും മൂന്ന് സംസ്ഥാനങ്ങളിലെ പതിനാറ് സ്ഥലങ്ങളിലും ഇന്ന് സിബിഐ പരിശോധന നടത്തി.
അഗ്രസെന്‍ ഗെലോട്ട് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തായി സിബിഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 17 ലധികം സ്ഥലങ്ങളില്‍ 60ലധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.ദീന്‍ ദയാല്‍ വോറ, അമൃത് ലാല്‍ ബന്ദി, ബ്രിജേഷ് ജയറാം നാഥ്, നിതിന്‍ കുമാര്‍ ഷാ, സുനില്‍ ശര്‍മ, പ്രവീണ്‍ സറഫ് എന്നിവരും കേസില്‍ പ്രതികളാണ്.
രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ സമരത്തിന്റെ ഭാഗമായതിന്റെ പ്രതികാരമായാണ് കേന്ദ്രസര്‍ക്കാര്‍ സഹോദരനോട് പ്രതികാരം ചെയ്യുന്നതെന്ന് അശോക് ഗെലോട്ട് പറഞ്ഞു. 2020ല്‍ ഞങ്ങളുടെ സര്‍ക്കാരിന്റെ പ്രതിസന്ധി ഘട്ടത്തിലും റെയ്ഡ് നടത്തിയിരുന്നതായി അശോക് ഗെലോട്ട് പറഞ്ഞു.
20072009 കാലയളവില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ വളം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആഗ്രസെന്നിന് നേരെയുള്ള ആരോപണം. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യേണ്ട പൊട്ടാസ്യം ക്ലോറൈഡ് വളം വിദേശത്തേക്ക് കയറ്റുമതി ചെയ്തുവെന്നാണ് കേസ്.
'രാജ്യത്തെ പാവപ്പെട്ട കര്‍ഷകരെ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത വളം. അഗ്രസെന്‍ ഗെഹ്ലോത് തന്റെ കമ്പനിയായ 'അനുപം കൃഷി'യിലൂടെ സബ്‌സിഡി നിരക്കില്‍ വളം വാങ്ങുകയും പിന്നീട് മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുകയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പ്രക്ഷോഭം രാജ്യമൊട്ടാകെ, തീവെപ്പ്, അക്രമം; വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ