അഗ്നിപഥ്: പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീരന്മാര്‍ക്ക് കേന്ദ്രസേനകളില്‍ സംവരണം

അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം/ പിടിഐ
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം/ പിടിഐ

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം തണുപ്പിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയില്‍ സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചു. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളില്‍ 10 ശതമാനം സംവരണമാണ് നല്‍കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും. അഗ്നിവീര്‍ അംഗങ്ങള്‍ക്ക് നിയമനങ്ങളില്‍ പ്രായപരിധിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തിന്റെ ഇളവാണ് നല്‍കുക. അടുത്ത വര്‍ഷം മുതല്‍ പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവ് നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധത്തിനിടെ ബിഹാറില്‍ ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസരായില്‍ തകര്‍ത്ത ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ചു പ്രതിഷേധിച്ചവരിൽ ഒരാളും മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com